ബിജെപി ബന്ധം അവസാനിപ്പിച്ച് കോൺഗ്രസിൽ ചേർന്നിട്ട് ഒരു വർഷം തികഞ്ഞതിൻ്റെ സന്തോഷം പങ്കുവെച്ച് രാഷ്ട്രീയ നിരീക്ഷകനും കെപിസിസി ജനറൽ സെക്രട്ടറിയുമായ സന്ദീപ് വാര്യർ. ഫേസ്ബുക്ക് പേജിലൂടെയാണ് സന്തോഷ നിമിഷം അനുസ്മരിച്ചത്. കോൺഗ്രസ് നേതൃത്വത്തിനും പ്രവർത്തകർക്കും നന്ദി പറഞ്ഞു കൊണ്ടായിരുന്നു പോസ്റ്റ്.
"ഇന്നേക്ക് ഒരു വർഷം മുമ്പാണ് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആ തീരുമാനം കൈക്കൊണ്ട് നടപ്പാക്കിയത്. അന്തസ്സോടെ ആത്മാഭിമാനത്തോടെ കോൺഗ്രസുകാരൻ ആയിട്ട് ഇന്നേക്ക് ഒരു വർഷം. ഈ ഒരു വർഷക്കാലം കൊണ്ട് ഒരായുസ്സിലെ സ്നേഹവും അതോടൊപ്പം പിന്തുണയും തന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന മഹാപ്രസ്ഥാനത്തിന്, സഹപ്രവർത്തകർക്ക് ഒരായിരം നന്ദി." സന്ദീപ് വാര്യർ കുറിച്ചു.
ഒരു വർഷക്കാലം കൊണ്ട് തനിക്ക് ഒരായുസ്സിലെ സ്നേഹവും പിന്തുണയും നൽകിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തിനും സഹപ്രവർത്തകർക്കും ഒരായിരം നന്ദി നന്ദിയെന്ന് കുറിച്ചാണ് സന്ദീപിൻ്റെ കുറിപ്പ് അവസാനിക്കുന്നത്.
കഴിഞ്ഞ വർഷം പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്താണ് സന്ദീപ് വാര്യർ ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്നത്. ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയാണെന്നും സ്നേഹത്തിൻ്റെ കടയിൽ അംഗത്വം എടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പറഞ്ഞായിരുന്നു അന്ന് അദ്ദേഹം കൂടുമാറ്റം പരസ്യമാക്കിയത്. പാർട്ടിയിലെത്തിയതിന് പിന്നാലെ സന്ദീപ് വാര്യരെ കെ.പി.സി.സി ജനറൽ സെക്രട്ടറിയായി നിയമിക്കുകയും ചെയ്തിരുന്നു.
Sandeep is happy






















